info@chakkupallamscb.com
ചക്കുപള്ളം സർവീസ് സഹകരണ ബാങ്ക് 15/9/1982 ൽ രജിസ്റ്റർ ചെയ്ത് 3/10/1982 മുതൽ പ്രവർത്തനം ആരംഭിച്ചു വരികയാണ്.ബാങ്കിന് സ്വന്തമായുള്ള 25 സെൻറ് സ്ഥലത്തു പണികഴിപ്പിച്ചിട്ടുള്ള കെട്ടിടത്തിൽ ഹെഡ് ആഫീസും ,അണക്കര പാതയിൽ ബിൽഡിങ്ങിൽ അണക്കര ശാഖയും പ്രവർത്തിച്ചു വരുന്നു..2017-2018 വർഷത്തിൽ ബാങ്കിൽ 8554 അംഗങ്ങൾ ഉണ്ട്.18-മത് - വാർഷിക റിപ്പോർട്ട് അനുസരിച്ചു് 114 അംഗങ്ങളെ പുതിയതായി ചേർക്കുന്നതിന് ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.റിപ്പോർട്ട് വർഷത്തിൽ നിക്ഷേപത്തിൻ്റെ കാര്യത്തിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നതിന് ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.ബാങ്കിൻെറ എല്ലാ നിക്ഷേപകരെയും നിക്ഷേപ ഗ്യാരണ്ടി പദ്ധതിയിൽ ഉൾപ്പെടുത്തി അതിൻ്റെ പ്രീമിയം എല്ലാ വർഷവും അടച്ചു വരുന്നു.അതുവഴി നിക്ഷേപത്തിൻ്റെ സുരക്ഷാ ഉറപ്പാക്കുന്നതിന് ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് 1/2% അധിക പലിശ നൽകിവരുന്നു.10.8.2104 ൽ തെരഞ്ഞെടുക്കപെട്ട ഭരണ സമിതിയാണ് ഇപ്പോൾ ഭരണ നിർവഹണം നടത്തി വരുന്നത്.ചില സാങ്കേതിക കാരണങ്ങളാൽ മൂന്നാമത്തെ പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത ശ്രീ എം എ മാത്യു മടിക്കാങ്കലിന്റെ നേതൃത്ത്വത്തിലുള്ള ഭരണ സമിതിയാണ് ഇപ്പോൾ ഭരണ നിർവഹണം നടത്തി വരുന്നത്.ബാങ്കിൻെറ ആഡിറ്റ് 2017 -2018 വർഷം വരെ പൂർത്തീകരിച്ചിട്ടുണ്ട്.ആഡിറ്റ് നടത്തുന്നതിന് ഒരു കൺറന്റെ ആഡിറ്റർ തസ്തിക ബാങ്കിന് സർക്കാർ അനുവദിച്ചു നൽകിയിട്ടുണ്ട്.ആയതുകൊണ്ട് തൻ വർഷത്തെ ആഡിറ്റ് വേഗത്തിൽ പൂർത്തീകരിക്കുവാൻ സാധിച്ചു.ബാങ്കിൽ ഇപ്പോൾ 6 സ്ഥിരം ജീവനക്കാർ സേവനം അനുഷ്ഠിച്ചുവരുന്നു.കൂടാതെ 2 കളക്ഷൻ ഏജന്റുമാരും സേവനം അനുഷ്ടിച്ചു വരുന്നു.
1. കുട്ടച്ചൻ കക്കാട് 1982-1988
2. അഡ്വ.സി.കെ പ്രഭാകരൻ 1988-1993
3.കെ.ഐ ജോസഫ് 1993-1994
4. വി.ജെ തമ്പി 1994-1998
5. രാജൻ വർഗീസ് തുണ്ടിയിൽ 1998-2009
6. സ്കറിയ ചാണ്ടി എടത്വ 2009-2012
7. മോഹനൻ കുന്നേൽ 2012-2014
8. സ്കറിയ ചാണ്ടി എടത്വ 2014-2017
9. തോമസ് സ്കറിയ 2017-2018
10. എം.എ മാത്യു മടിക്കക്കുന്നേൽ 2018-