WELCOME TO CHAKKUPALLAM SERVICE CO-OPERATIVE BANK LTD

REG NO: - I154

EMAIL

info@chakkupallamscb.com

Call Now

04868 283559

About Us

About Us

ചക്കുപള്ളം സർവീസ് സഹകരണ ബാങ്ക് 15/9/1982  ൽ രജിസ്റ്റർ ചെയ്ത് 3/10/1982  മുതൽ പ്രവർത്തനം ആരംഭിച്ചു വരികയാണ്.ബാങ്കിന് സ്വന്തമായുള്ള 25 സെൻറ് സ്ഥലത്തു പണികഴിപ്പിച്ചിട്ടുള്ള കെട്ടിടത്തിൽ ഹെഡ് ആഫീസും ,അണക്കര  പാതയിൽ ബിൽഡിങ്ങിൽ അണക്കര ശാഖയും പ്രവർത്തിച്ചു വരുന്നു..2017-2018 വർഷത്തിൽ ബാങ്കിൽ 8554 അംഗങ്ങൾ ഉണ്ട്.18-മത് - വാർഷിക റിപ്പോർട്ട് അനുസരിച്ചു് 114 അംഗങ്ങളെ പുതിയതായി ചേർക്കുന്നതിന് ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.റിപ്പോർട്ട് വർഷത്തിൽ നിക്ഷേപത്തിൻ്റെ കാര്യത്തിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നതിന് ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.ബാങ്കിൻെറ എല്ലാ നിക്ഷേപകരെയും നിക്ഷേപ ഗ്യാരണ്ടി പദ്ധതിയിൽ ഉൾപ്പെടുത്തി അതിൻ്റെ പ്രീമിയം എല്ലാ വർഷവും അടച്ചു വരുന്നു.അതുവഴി നിക്ഷേപത്തിൻ്റെ സുരക്ഷാ ഉറപ്പാക്കുന്നതിന് ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് 1/2%  അധിക പലിശ നൽകിവരുന്നു.


                              ബാങ്ക് പ്രധാനമായും വായ്‌പ എടുക്കുന്നത് ഇടുക്കി ജില്ലാ സഹകരണ ബാങ്കിൽ നിന്നുമാണ്.ജില്ലാ സഹകരണ ബാങ്കിൻെറ വായ്‌പ നയത്തിൻെറ അടിസ്ഥാനത്തിൽ വായ്പ ലഭിച്ചു വരുന്നു.ജില്ലാ സഹകരണ ബാങ്കിൽ നിന്നും ലഭിക്കുന്ന വായ്‌പ യഥാ സമയം തിരിച്ചടക്കുന്നതിന്‌ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.കാർഷിക വായ്പകൾ ,കാർഷികേതര വായ്പകൾ ,SHG വായ്പകൾ, ക്യാഷ് ക്രെഡിറ്റ്,ഓവർ ഡ്രാഫ്റ്റ് തുടങ്ങി എല്ലാ വിധ വായ്പകളും ലഭിച്ചു വരുന്നു.ജില്ലാ ബാങ്കിൽ നിന്നും ലഭിക്കുന്ന വായ്പകൾ പ്രതിമാസ തവണകൾ ആയിട്ടാണ് തിരിച്ചടക്കേണ്ടത്.വായ്‌പ വിതരണത്തിൽ കഴിഞ്ഞ വര്ഷം ശ്രദ്ധേയമായ പുരോഗതി കൈവരിക്കുവാൻ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.വായ്‌പ ആവശ്യപ്പെട്ട്‌ ബാങ്കിനെ സമീപിക്കുന്നവർക്ക് പരമാവധി വായ്‌പ കൊടുക്കുന്നതിന്‌ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.ബാങ്ക് നടപ്പാക്കി വരുന്ന എല്ലാ പദ്ധതികളും നല്ല രീതിയിൽ നടപ്പാക്കി വരുന്നു.സ്വയം സഹായ സംഘങ്ങളുടെ എല്ലാ ഗ്രൂപ്പുകളും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.SHG ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപ വരെ വായ്പ അനുവദിച്ചു നൽകുന്നതിനുള്ള അനുവാദത്തിന് സർക്കാരിലേക്ക് അപേക്ഷിച്ചിട്ടുണ്ട്.കാർഷിക വായ്പകൾ പലിശ രഹിതമായിട്ടാണ് അംഗങ്ങൾക്ക് നൽകി വന്നിരുന്നത്.എന്നാൽ ഇപ്പോൾ 7% പലിശ അടച്ചു വേണം വായ്‌പ പുതുക്കാൻ.


                                10.8.2104  ൽ തെരഞ്ഞെടുക്കപെട്ട ഭരണ സമിതിയാണ് ഇപ്പോൾ ഭരണ നിർവഹണം നടത്തി വരുന്നത്.ചില സാങ്കേതിക കാരണങ്ങളാൽ മൂന്നാമത്തെ പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത ശ്രീ എം എ മാത്യു മടിക്കാങ്കലിന്റെ നേതൃത്ത്വത്തിലുള്ള ഭരണ സമിതിയാണ് ഇപ്പോൾ ഭരണ നിർവഹണം നടത്തി വരുന്നത്.ടി ഭരണ സമിതി അംഗങ്ങൾ വളരെ ആൽമാർത്ഥതയോടും ഉത്തരവാദിത്വത്തോടും കൂടി ഭരണ നിർവഹണം നടത്തി വരുന്നു.